
‘മകന്റെ മരണത്തിൽ സംശയമുണ്ട്, ഫ്ലാറ്റിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണം’; പരാതി നൽകി മിഹിറിന്റെ പിതാവ്
കൊച്ചി :കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിൽ പരാതി നൽകി മിഹിറിൻ്റെ പിതാവ്. മകൻറെ മരണത്തിൽ സംശയമുണ്ടെന്നാണ് പരാതി. സ്കൂളിൽ നിന്ന് ഫ്ലാറ്റിൽ എത്തിയശേഷം എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കണം. മരണത്തിന് തൊട്ടുമുൻപ് ഫ്ലാറ്റിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. സ്കൂളിൽ നിന്നും സന്തോഷത്തോടെ തിരികെയെത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞത് വിശ്വസിക്കാൻ ആകുന്നില്ല. മരിക്കുന്നതിന്റെ തൊട്ടു മുൻപത്തെ ദിവസവും അന്ന് രാത്രി സംസാരിക്കാമെന്ന് തനിക്ക്…