കോഴിക്കോട് : അസാധ്യമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ . കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്നാണ് സമരക്കാര്‍ പറയുന്നത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ അടിത്തറ ശക്തമാണ്. എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ വേണ്ടെന്ന് വെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഉമ്മന്‍ചാണ്ടി വഴിയിലുപേക്ഷിച്ച കാര്യങ്ങളാണ് പിണറായി നടപ്പിലാക്കുന്നത്. എല്ലാ വര്‍ഗീയതയെയും കൂട്ടുപിടിക്കുന്ന രാഷ്ട്രീയമാണ് യുഡിഎഫിന്റേതെന്നും വിജയരാഘവന്‍ പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉണ്ടാക്കിയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കി. സര്‍ക്കാരിന് കമ്പനി കത്ത് കൊടുത്തു. അത് പരിശോധിക്കാന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും ചെയ്തില്ല. വിദേശ ട്രോളറുകള്‍ വരുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.മെട്രോമാന്‍ ശ്രീധരന് ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമായി. പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാള്‍ ഇപ്പോള്‍ ആരുടെ കൂടെയാണെന്നും ബിജെപിയില്‍ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു.