
സര്‍ക്കാരിനെതിരേ കടുത്ത പരിഹാസവുമായി തപ്‌സി
മുംബൈ: മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് ബോളിവുഡ് താരം തപ്‌സി പന്നു.മൂന്ന് ദിവസത്തെ കഠിന പരിശോധനയില്‍ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയെന്നാണ് തപ്‌സി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ… 2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍. നേരത്തേ ഇവ ഞാന്‍ നിരസിക്കുകയും ഭാവിലേക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു 3. 2013…