METRO NEWS

ലോക്ക്ഡൗണിനോട് ജനം സഹകരിച്ചു;ഐക്യം പ്രകടമായെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ 9 മിനിറ്റ് ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇങ്ങനെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നും പ്രധാനമന്ത്രി. ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണം. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്

ലോക്ക് ഡൗൺ കാലത്ത് പെന്‍ഷന്‍ തുക ബാങ്കുകളിലേക്ക് മാറ്റാന്‍ അടിയന്തിര നടപടി വേണമെന്ന് കെ.സുരേന്ദ്രൻ
ലോക്ക് ഡൗൺ കാലത്ത് പെന്‍ഷന്‍ തുക ബാങ്കുകളിലേക്ക് മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരനടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

ഫുഡ്കിറ്റും മാർച്ചിലെ മുഴുവൻ ശമ്പളവും സ്റ്റാഫുകൾക്ക് നൽകി ശോഭിക വെഡ്ഡിംഗ്‌സ്
കോവിഡ് മൂലം രാജ്യം മുഴുവൻ അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ ശോഭിക വെഡ്ഡിംഗ്‌സിന്റെ കോഴിക്കോട്, കുറ്റ്യാടി, കൊയിലാണ്ടി ഷോറൂമുകളിലെ മുഴുവൻ സ്റ്റാഫിനും മാർച്ച് മാസത്തിലെ ശമ്പളവും ഭക്ഷണക്കിറ്റും നൽകി ഈ അടിയന്തരഘട്ടത്തിൽ മാതൃകയായി മാറിയിരിക്കുകയാണ് ശോഭിക വെഡിങ്സിന്റെ മാനേജ്മെന്റ്.

കേന്ദ്ര സര്‍ക്കാരിന്റെ സഹായ പാക്കേജിന് പിന്നാലെ പുതിയ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ പലിശ നിരക്കുകളിൽ ഇളവുകൾ വരുത്തി റിസർവ് ബാങ്ക്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കുറവ് വരുത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപോ നിരക്ക് 5.15 ൽ നിന്ന് 4.4 ശതമാനമായി കുറച്ചു. 0.75 ശതമാനമാണ് റിപോ നിരക്കിൽ കുറവ് വരുത്തിയത്. റിവേഴ്സ് റിപോ നിരക്ക് നാല് ശതമാനമായും കുറിച്ചിട്ടുണ്ട്. 0.90 ശതമാനമാണ് റിവേഴ്സ് റിപോ നിരക്ക് കുറച്ചത്. സിആർആർ നിരക്കിലും ആർബിഐ കുറവ് വരുത്തി. ഒരു…

മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ലക്ഷക്കണക്കിന് മാസ്ക്ക് സൗജന്യമായി തുന്നി പോപ്പീസ് ഗ്രൂപ്പ്
മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ജില്ല ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് പോപ്പീസ് ഗ്രൂപ്പ്, മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ജില്ല ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് ലക്ഷക്കണക്കിന് മാസ്ക്കുകളാണ് കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡായ പോപ്പീസ് ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മാസ്ക്കുകള്‍ ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നുണ്ട്. കുഞ്ഞുടുപ്പുകള്‍ നിര്‍മിക്കാന്‍ കരുതിവച്ച നിലവാരമുളള തുണികൾ കൊണ്ടാണ് മാസ്ക്കുകള്‍ നിര്‍മിച്ച് ആവശ്യാനുസരണം കൈമാറുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് ക്ലബുകള്‍ വഴി ഗ്രാമങ്ങളിലേക്കും പതിനായിരക്കണക്കിനു മാസ്ക്കുകള്‍ വിതരണത്തിന് എത്തിച്ചു കഴിഞ്ഞു.കോവിഡ് ഭീതി വല്ലാതെ ബാധിച്ചിരിക്കുന്ന…