Headlines

മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ലക്ഷക്കണക്കിന് മാസ്ക്ക് സൗജന്യമായി തുന്നി പോപ്പീസ് ഗ്രൂപ്പ്

മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ലക്ഷക്കണക്കിന് മാസ്ക്ക് സൗജന്യമായി തുന്നി പോപ്പീസ്  ഗ്രൂപ്പ്

മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ജില്ല ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് പോപ്പീസ് ഗ്രൂപ്പ്, മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ജില്ല ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് ലക്ഷക്കണക്കിന് മാസ്ക്കുകളാണ് കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡായ പോപ്പീസ് ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മാസ്ക്കുകള്‍ ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നുണ്ട്. കുഞ്ഞുടുപ്പുകള്‍ നിര്‍മിക്കാന്‍ കരുതിവച്ച നിലവാരമുളള തുണികൾ കൊണ്ടാണ് മാസ്ക്കുകള്‍ നിര്‍മിച്ച് ആവശ്യാനുസരണം കൈമാറുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് ക്ലബുകള്‍ വഴി ഗ്രാമങ്ങളിലേക്കും പതിനായിരക്കണക്കിനു മാസ്ക്കുകള്‍ വിതരണത്തിന് എത്തിച്ചു കഴിഞ്ഞു.കോ​വി​ഡ് ഭീതി വല്ലാതെ ബാധിച്ചിരിക്കുന്ന സർക്കാർ വകുപ്പുകൾക്ക് ആശ്വാസമാകുകയാണ് പോപ്പിസ് നടത്തുന്ന ഈ സേവനം. ഇനിയും ആവശ്യക്കാര്‍ ബന്ധപ്പെട്ടാന്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് മാസ്ക്ക് എത്തിക്കാമെന്നും പോപ്പീസ് മാനേജ്മെന്റ് കേരളാവൺ ടിവിയോട് പറഞ്ഞു.

മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ജില്ല ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് പോപ്പീസ് ( video)

error: Content is protected !!