താജ്മഹലിന് ബോംബ് ഭീഷണി; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു

താജ്മഹലിന് ബോംബ് ഭീഷണി; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു

ആഗ്ര: ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും തദ്ദേശീയരായ വനോദ സഞ്ചാരികളെയും ഏറ്റവും അധികം ആകര്‍ഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍.അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെ ലഭിച്ചത്. സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു.

Back To Top
error: Content is protected !!