മരിച്ചെന്ന്  വിധിയെഴുതി;പോസ്റ്റ്‌മോർട്ടം ടേബിളിൽ യുവാവിന് പുനര്‍ജന്മം

മരിച്ചെന്ന് വിധിയെഴുതി;പോസ്റ്റ്‌മോർട്ടം ടേബിളിൽ യുവാവിന് പുനര്‍ജന്മം

ബംഗളൂരു: ബൈക്കപകടത്തില്‍പ്പെട്ട് മരിച്ചെന്ന് കരുതിയ 27കാരന്​ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ പുതു ജീവന്‍ . അപകടത്തില്‍ മരിച്ചെന്ന്​ കരുതിയ യുവാവിന്‍റെ ശരീരം പോസ്റ്റ്​മോര്‍ട്ടം ​ചെയ്യാനായി എത്തിച്ചപ്പോള്‍ ചലിക്കുകയായിരുന്നു.ഇതോടെ ജീവനക്കാർ ബന്ധുക്കളെയും മറ്റ് ആശുപത്രി ജീവനക്കാരെയും വിവരമറിയിച്ചു. പിന്നീട് ബന്ധുക്കൾ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ചികിത്സയോട് പ്രതികരിച്ചു വരുന്നതായി സ്വകാര്യ ആശുപത്രി അറിയിച്ചു. സംഭവത്തിൽ മഹാലിംഗപുരം സർക്കാർ ആശുപത്രിക്കും ഡോക്ടർക്കുമെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചതിനു ശേഷം യുവാവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു. തുടർന്ന് മൃതദേഹപരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ജി.എസ്. ഗലഗാലി അറിയിച്ചു.

Back To Top
error: Content is protected !!