ഭക്ഷണത്തിൽ ഉറക്കഗുളിക കൊടുത്ത് മയക്കി യുവാവിന്റെ കഴുത്തറത്തു; ഭാര്യയും ഭാര്യാ മാതാവും അറസ്റ്റിൽ

ഭക്ഷണത്തിൽ ഉറക്കഗുളിക കൊടുത്ത് മയക്കി യുവാവിന്റെ കഴുത്തറത്തു; ഭാര്യയും ഭാര്യാ മാതാവും അറസ്റ്റിൽ

ബെംഗളൂരു: 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മരണത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പിടികൂടി ബെംഗളൂരു പൊലീസ്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്നാഥ് സിങിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക്നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ശനിയാഴ്ച കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറിൽ നിന്നാണ് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചതെന്ന്…

Read More
ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. റംസാന്‍ നോമ്പിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ്…

Read More
ബംഗളൂരുവിൽ വൻ ലഹരി​വേട്ട; 37 കിലോ എം.ഡി.എം.എയുമായി പിടിയിലായത് ദക്ഷിണാഫ്രിക്കൻ യുവതികൾ

ബംഗളൂരുവിൽ വൻ ലഹരി​വേട്ട; 37 കിലോ എം.ഡി.എം.എയുമായി പിടിയിലായത് ദക്ഷിണാഫ്രിക്കൻ യുവതികൾ

ബംഗളൂരു: ബംഗളൂരുവിൽനിന്ന് 73 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എംഡിഎംഎ പിടികൂടി. കേസിൽ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ടു ദക്ഷിണാഫ്രിക്കൻ വനിതകൾ അറസ്റ്റിലായി. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ഇന്ത്യയിൽ ലഹരി വിതരണം ചെയ്യുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലേക്കു ലഹരിമരുന്ന് വിതരണം ചെയ്തിരുന്നവരെയാണ് ബംഗളൂരു സിസിബി പൊലീസ് അറസ്റ്റ്…

Read More
ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് കൊണ്ട് ഒട്ടിച്ച നഴ്സിനെ സസ്പെന്റ് ചെയ്തു

ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് കൊണ്ട് ഒട്ടിച്ച നഴ്സിനെ സസ്പെന്റ് ചെയ്തു

ബംഗളുരു: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയിൽ നഴ്സിനെ സസ്പെന്റ് ചെയ്ത് കർണാടക സർക്കാർ. ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നഴ്സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത പശയായ ഫെവിക്വിക്ക് ദ്രാവകം കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹാവേരി…

Read More
കാമുകനെ സ്വന്തമാക്കണം, ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകി യുവതി; സോസ് ദേഹത്താകെ പുരട്ടി ചോരപ്പടംഅയച്ചു ഗുണ്ടകൾ’ , ജീവനൊടുക്കി കാമുകനും

കാമുകനെ സ്വന്തമാക്കണം, ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകി യുവതി; സോസ് ദേഹത്താകെ പുരട്ടി ചോരപ്പടംഅയച്ചു ഗുണ്ടകൾ’ , ജീവനൊടുക്കി കാമുകനും

ബെംഗളൂരു: ഭർത്താവിന് എതിരെ ക്വട്ടേഷൻ കൊടുത്ത യുവതിക്ക് കിട്ടിയ പണിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 26 കാരിയായ യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായിരുന്നു. പീന്യക്കടുത്ത് കാബ് ഡ്രൈവറായ നവീൻ കുമാറിനെയാണ് ഇവർ വിവാഹം കഴിച്ചിരുന്നത്. കാമുകനായ ഹിമവന്ത് കുമാറുമായി ചേർന്നാണ് അനുപല്ലവി ഭർത്താവിനെ വകവരുത്താൻ ക്വട്ടേഷനുള്ള ഗൂഢാലോചന നടത്തിയത്. മൂന്നുപേരെയാണ് ഇതിനായി ഏർപ്പാടാക്കിയത്. ഹരീഷ്, നാഗരാജു, മുകിലൻ എന്നിവർക്ക് രണ്ടുലക്ഷമാണ് വാഗ്ദാനം ചെയ്തത്. മൂന്നുപേർക്കുമായി 90,000 രൂപ അഡ്വാൻസ് നൽകി. നവീൻ കുമാറിനെ കൊലപ്പെടുത്തിയ ശേഷം ബാക്കി…

Read More
പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യും

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യും

ബംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. തങ്ങളുടെ പ്രിയപ്പെട്ട നടൻ ഇനിയില്ലെന്ന വാർത്ത വിശ്വസിക്കാനാവാതെ തകർന്നിരിക്കുയാണ് ആരാധകരും. എന്നാൽ പുനീതിന്റെ കണ്ണുകൾ ഇനിയും ലോകം കാണും. പുനീതിന്റെ ആ​ഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പിതാവ് രാജ്കുമാറും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ വെച്ചായിരുന്നു പുനീത് രാജ്കുമാറിന്റെ അന്ത്യം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല….

Read More
മരിച്ചെന്ന്  വിധിയെഴുതി;പോസ്റ്റ്‌മോർട്ടം ടേബിളിൽ യുവാവിന് പുനര്‍ജന്മം

മരിച്ചെന്ന് വിധിയെഴുതി;പോസ്റ്റ്‌മോർട്ടം ടേബിളിൽ യുവാവിന് പുനര്‍ജന്മം

ബംഗളൂരു: ബൈക്കപകടത്തില്‍പ്പെട്ട് മരിച്ചെന്ന് കരുതിയ 27കാരന്​ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ പുതു ജീവന്‍ . അപകടത്തില്‍ മരിച്ചെന്ന്​ കരുതിയ യുവാവിന്‍റെ ശരീരം പോസ്റ്റ്​മോര്‍ട്ടം ​ചെയ്യാനായി എത്തിച്ചപ്പോള്‍ ചലിക്കുകയായിരുന്നു.ഇതോടെ ജീവനക്കാർ ബന്ധുക്കളെയും മറ്റ് ആശുപത്രി ജീവനക്കാരെയും വിവരമറിയിച്ചു. പിന്നീട് ബന്ധുക്കൾ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ചികിത്സയോട് പ്രതികരിച്ചു വരുന്നതായി സ്വകാര്യ ആശുപത്രി അറിയിച്ചു. സംഭവത്തിൽ മഹാലിംഗപുരം സർക്കാർ ആശുപത്രിക്കും ഡോക്ടർക്കുമെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചതിനു ശേഷം യുവാവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു….

Read More
Back To Top
error: Content is protected !!