സര്‍ക്കാരിനെതിരേ കടുത്ത പരിഹാസവുമായി തപ്‌സി

സര്‍ക്കാരിനെതിരേ കടുത്ത പരിഹാസവുമായി തപ്‌സി

മുംബൈ: മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ്​ റെയ്​ഡിനെ പരിഹസിച്ച്‌​ ബോളിവുഡ്​ താരം തപ്​സി പന്നു.മൂന്ന് ദിവസത്തെ കഠിന പരിശോധനയില്‍ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയെന്നാണ് തപ്‌സി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ…
2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍. നേരത്തേ ഇവ ഞാന്‍ നിരസിക്കുകയും ഭാവിലേക്കായി മാറ്റിവെക്കുകയും ചെയ്​തിരുന്നു
3. 2013 ലെ റെയ്​ഡിന്‍റെ ഓർമ്മ -ബഹുമാന്യയായ കേന്ദ്ര ധനകാര്യമന്ത്രി അത്​ വീണ്ടും ഓര്‍മിപ്പിച്ചു’
എന്നിങ്ങനെ തനിക്ക് നേരെയുണ്ടായ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന തരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് താപ്‌സി ട്വീറ്റ് ചെയ്തത്. മാര്‍ച്ച് മൂന്നിനാണ് തപ്‌സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീടുകളിലും ഇന്‍കംടാക്‌സ് റെയ്ഡ് നടത്തിയത്.

Back To Top
error: Content is protected !!