Headlines

വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ വി.എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വി.എസ്. കോവിഡ് വാക്സീന്‍ സ്വീകരിച്ചത്.അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം എന്നും വാക്‌സിനേഷന് ശേഷം അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ ആശുപത്രികളിലെത്തി കോവിഡ് വാക്സിന്‍ കുത്തിവയ്പ് എടുത്തിരുന്നു.

error: Content is protected !!