
മലയാള ചിത്രം ‘ജല്ലിക്കട്ട്’ ഓസ്‌കര്‍ പട്ടികയില്‍ നിന്ന് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാനാവാത്തതാണ് തിരിച്ചടിയായത്. രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ ചിത്രം അവസാന അഞ്ച് സിനിമകളെ തിരഞ്ഞെടുത്തപ്പോള്‍ പുറത്താവുകയായിരുന്നു. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സാണ് തിരഞ്ഞെടുക്കപ്പെട്ടെ ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം, അതിനിടെ…