27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍

27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. അന്നേ ദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്നതാണ്.അമേരിക്കന്‍ കമ്പ നിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരത്തെ അറിയിച്ചിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച്‌ കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച്‌ ആരെയും കണ്ടിട്ടുമില്ല, ചര്‍ച്ച നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

Back To Top
error: Content is protected !!