
വിദേശമദ്യമെന്നു കരുതിയ ദ്രാവകം കഴിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു
നാഗപട്ടണം: തമിഴ്നാട്ടില്‍ കടലില്‍ കണ്ടെത്തിയ വിദേശമദ്യമെന്നു കരുതിയ ദ്രാവകം കഴിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. രാമേശ്വരത്തു നിന്നു മത്സ്യബന്ധനത്തിന് പോയവര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത് .മാര്‍ച്ച് ഒന്നിനായിരുന്നു ആറു മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോയത്. ശനിയാഴ്ച കടലില്‍ കണ്ടെത്തിയ ദ്രാവകം മൂന്നു പേര് കഴിച്ചു. ഉടന്‍തന്നെ മൂവരും ബോധരഹിതരായിരുന്നു.ഒരാള്‍ ബോട്ടില്വച്ചു തന്നെ മരിച്ചു. മറ്റു രണ്ടു പേര് ചികിത്സയ്ക്കിടെയാണ് മരിച്ചത് . അതെ സമയം ദ്രാവകം കഴിക്കാത്തവരാണ് ബോട്ട് കരയ്ക്കെത്തിച്ചത്.