ദൃശ്യം 2 ചോര്‍ന്നു; വ്യാജപതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളില്‍

ദൃശ്യം 2 ചോര്‍ന്നു; വ്യാജപതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളില്‍

കൊച്ചി: മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം രണ്ട് ചോര്‍ന്നു. സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്.സിനിമ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്. മലയാളത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ആദ്യ സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദൃശ്യം 2.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.

Back To Top
error: Content is protected !!