സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. എല്ലാ വിധത്തില്‍പെട്ട വാഹന ഉടമകള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.

Back To Top
error: Content is protected !!