
വാക്കുകള്‍ വളച്ചൊടിക്കുകയാണ്; അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകനെ പിന്തുണച്ച് നടി – Body shaming controversy
തെലുങ്ക് നടി അന്‍ഷു അംബാനിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംവിധായകന്‍ ത്രിനാഥ് റാവു നക്കിനയ്‌ക്കെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ സംവിധായകന്‍ അന്‍ഷുവിനോട് മാപ്പ് ചോദിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ത്രിനാഥിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷു. ലോകത്തെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യനാണ് ത്രിനാഥെന്നും തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ത്രിനാഥ് തന്നെ കരുതിയതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ അന്‍ഷു പറയുന്നു. ‘ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു….