ഓട്സ് ഒരു വെറൈറ്റി രീതിയിൽ; ഇഷ്ടമില്ലാത്തവരും ഇനി കഴിക്കും | easy-masala-oats-recipe

ഓട്സ് ഒരു വെറൈറ്റി രീതിയിൽ; ഇഷ്ടമില്ലാത്തവരും ഇനി കഴിക്കും | easy-masala-oats-recipe

ചേരുവകള്‍

  • റോള്‍ഡ് ഓട്‌സ്-ഒരു കപ്പ്
  • ഉപ്പ്-പാകത്തിന്
  • ജീരകം-ഒരു നുള്ള്
  • മഞ്ഞപ്പൊടി-അര ടീസ്പൂണ്‍
  • ഗരം മസാല-മൂന്ന് ടീസ്പൂണ്‍
  • ഓയില്‍-ഒരു ടീസ്പൂണ്‍
  • സവാള അരിഞ്ഞത്-1
  • ക്യാരറ്റ് അരിഞ്ഞത്-1
  • തക്കാളി അരിഞ്ഞത്-2
  • ഗ്രീന്‍ പീസ് -അരക്കപ്പ്
  • പച്ചമുളക്-2

പാചകരീതിയിലേയ്ക്ക്

ഒരു കടായി ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേയ്ക്ക് ജീരകമിട്ട് പൊട്ടിക്കണം. ശേഷം അതിലേയ്ക്ക് അരിഞ്ഞവെച്ച സവാള, പച്ചമുളക് എ്ന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.്അതിലേയ്ക്ക് തക്കാളി, ക്യാരറ്റ് , മഞ്ഞപ്പൊടി,ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഉളക്കുക.

ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കണം. ചെറിയ തീയില്‍ വേവിക്കം. എല്ലാം നന്നായി വെന്തു വരുമ്പോള്‍ ഉപ്പ് ചേര്‍ക്കാം. ഇതിലേയ്ക്ക് ഓട്‌സും ഗ്രീന്‍പീസും ചേര്‍ത്തുകൊടുക്കണം. പാകത്തിന് വെന്തുവരുമ്പോള്‍ തീയണയ്ക്കാം.ചൂടോടെ വിളമ്പാം.

content highlight :easy-masala-oats-recipe

Back To Top
error: Content is protected !!