
‘എല്ലാം വെങ്കിടേശ്വരൻ്റെ അനുഗ്രഹം’; തിരുമല ക്ഷേത്രത്തിലെത്തി മുട്ടുകാലിൽ ഇഴഞ്ഞ് പടികൾ കയറി നിതീഷ് കുമാർ റെഡ്ഡി
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള തിരുമല വെങ്കടേശ്വര ക്ഷേത്രദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി. ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ – ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ താരം ഓസ്ട്രേലിയയിൽ നിന്ന് തിരികെവന്നതിന് ശേഷമാണ് ക്ഷേത്രദർശനത്തിനെത്തിയത്. താരം തിരുമല ക്ഷേത്രത്തിൻ്റെ പടികൾ മുട്ടുകാലിൽ ഇഴഞ്ഞ് കയറി. ഇതിൻ്റെ ദൃശ്യങ്ങൾ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ നിതീഷ് കുമാർ റെഡ്ഡി തന്നെ പങ്കുവച്ചു. ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു നിതീഷ് കുമാർ…