നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ പിടിയിൽ

നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ പിടിയിൽ

കൊച്ചി: ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിനെ ഹണിട്രാപ്പിലാക്കിയ  സംഘം അറസ്റ്റിൽ. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്.

നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി  വൈക്കം സ്വദേശിയായ യുവാവിൽ നിന്നും 13,500 രൂപയും മൊബൈൽ ഫോൺ, ബൈക്ക് എന്നിവയാണ് സംഘം തട്ടിയെടുത്തത്. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അനീഷിന്റെ അനിയൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), ആഷിക്കിന്റെ കാമുകി സുറുമി (29), ഇവരുടെ സുഹൃത്ത് തോമസ് (24), തോമസിന്റെ ഭാര്യ ജിജി (19) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് സുറുമിയുടെ ഫോൺ നമ്പർ ആഷിക്ക് ആന്റണിയാണ് യുവാവിന് നൽകിയത്. പിന്നീട് ഫോണിലൂടെ ഇരുവരും അടുത്തു. തുടർന്ന് കഴിഞ്ഞ നവംബറിൽ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപമുള്ള ലോഡ്ജിലേക്ക് സുറുമി യുവാവിനെ വിളിച്ചുവരുത്തി.

ഈ സമയം സുറുമി മുറിയിൽ കാത്തിരിക്കുകയായിരുന്നു. പിന്നാലെ പുറത്ത് കാത്തിരുന്ന ആഷിക്കും തോമസും വാതിൽ തുറന്ന് അകത്ത് കയറി ഇവരുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ വെച്ചാണ് സംഘം യുവാവിനെ ഭീഷണിപ്പെടുത്തിയത്.

ബൈക്ക് പണയം വച്ച തുകയിൽ നിന്നും ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരു പ്രതിയെ മൂന്നാറിലെ റിസോർട്ടിൽ നിന്നും മറ്റ് പ്രതികളെ കൊച്ചിയിൽ  നിന്നുമാണ് പിടികൂടിയത്

Back To Top
error: Content is protected !!