കുതിച്ചു ചാടി സ്വര്‍ണവില; വിയര്‍ത്തു കുളിച്ച് ഉപയോക്താക്കള്‍

കുതിച്ചു ചാടി സ്വര്‍ണവില; വിയര്‍ത്തു കുളിച്ച് ഉപയോക്താക്കള്‍

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് 120 രൂപ വർധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,288 രൂപയായി. 7286 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

പത്തുദിവസം കൊണ്ട് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്.

പുതുവര്‍ഷം ആരംഭിച്ചതോടെ വിവാഹ സീസണ്‍ ശക്തമായിട്ടുണ്ട്. ഇത് സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. 2024 നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസത്തില്‍ ഏകദേശം 48 ലക്ഷത്തോളം വിവാഹം ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back To Top
error: Content is protected !!