തര്‍ക്കമുള്ള കെട്ടിടങ്ങളെ മസ്ജിദ് എന്ന് വിളിക്കരുത്: യോഗി ആദിത്യനാഥ്

തര്‍ക്കമുള്ള കെട്ടിടങ്ങളെ മസ്ജിദ് എന്ന് വിളിക്കരുത്: യോഗി ആദിത്യനാഥ്

തര്‍ക്കമുള്ള കെട്ടിടങ്ങളെ മസ്ജിദ് എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേള നടക്കുന്ന പ്രദേശത്ത് ആജ് തക്ക് ചാനല്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ആദിത്യനാഥ് ഈ പ്രസ്താവന നടത്തിയത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സനാതന ധർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമാധാനപരമായി തിരികെ നൽകണമെന്നും അതിൽ തർക്കമുണ്ടാകരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അത്തരം തർക്കങ്ങൾ ഉള്ളിടങ്ങളെ പള്ളി എന്ന് വിളിക്കുന്നതിന് പകരം ‘തർക്ക മന്ദിരം ‘ എന്ന് വിളിക്കണമെന്നും യോഗി പറഞ്ഞു.

ഇന്ത്യയിൽ എഴുതപ്പെട്ട എല്ലാ പുരാണങ്ങളും 3500 നും 5000 നും ഇടയിൽ രചിക്കപ്പെട്ടതാണ്. ഇവ രചിക്കപ്പെട്ട സമയത്ത്, ഈ ഭൂമിയിൽ ഇസ്ലാം ഇല്ലായിരുന്നു, സനാതനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്ലാം ഇല്ലാതിരുന്ന കാലത്ത് ജുമാ മസ്ജിദ് എവിടെ നിന്നാണ് വന്നത്. വിഷ്ണുവിന്റെ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് പള്ളി പണിതതെന്ന് ഐൻ-ഇ-അക്ബരിയിൽ പരാമർശിക്കുന്നുണ്ട്.

ശ്രീ ഹരി വിഷ്ണുവിന്റെ പത്താമത്തെ അവതാരം സംഭാലിൽ ജനിക്കാൻ പോകുന്നു. നമ്മുടെ പുരാണങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്, വിഷ്ണുവിന്റെ ഏത് അവതാരം എപ്പോൾ വരുമെന്ന് എഴുതിയിട്ടുണ്ട്, അതിൽ സംഭാലും ഉൾപ്പെടുന്നു. ഇക്കാലത്ത് സാംഭാലിൽ കാണുന്നതെല്ലാം സനാതന ധർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും മതത്തെ വ്രണപ്പെടുത്തി ഒരു പള്ളി പോലെ നിർമ്മിച്ച് നടത്തുന്ന ആരാധന ദൈവത്തിന് സ്വീകാര്യമല്ല എന്നത് ഇസ്ലാമിലും സത്യമാണ്. ഇസ്ലാമിൽ, ആരാധനയ്‌ക്ക് ഒരു ഘടനയും ആവശ്യമില്ല. അത് സനാതനിലാണ്. ഈ കാര്യത്തിൽ ഒരു പിടിവാശിയും ഉണ്ടാകാൻ പാടില്ല. പുതിയൊരു ഇന്ത്യയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്നും യോഗി പറഞ്ഞു.

Back To Top
error: Content is protected !!