വീണുപോയത് 30 അടി താഴ്ചയുള്ള കുഴിയിൽ; 35കാരന് രക്ഷകരായി ഫയർ ഫോഴ്സ്

വീണുപോയത് 30 അടി താഴ്ചയുള്ള കുഴിയിൽ; 35കാരന് രക്ഷകരായി ഫയർ ഫോഴ്സ്

രാത്രിയിൽ നടക്കാനിറങ്ങിയ 35കാരൻ 30 അടിതാഴ്ച്ചയുള്ള കുഴിയിൽ വീണു. തമിഴ്നാട് സ്വദേശി വീരസിംഹം (35) ആണ് കാൽ തെറ്റി കുഴിയിൽ വീണത്. വിഴിഞ്ഞത്തിന് സമീപം മുക്കോലയിലാണ് റസ്റ്റോറന്‍റിനായെടുത്ത കുഴിയിൽ യുവാവ് വീണത്. റസ്റ്റോറന്റിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് വീരസിംഹം.യുവാവിനെ വിഴിഞ്ഞം ഫയർഫോഴ്സ് ആണ് രക്ഷപ്പെടുത്തിയത്.

വെളിച്ചക്കുറവുണ്ടായിരുന്ന പ്രദേശത്തായിരുന്നു 30 അടിയോളം താഴ്ച‌യുള്ള മൂടിയില്ലാത്ത കുഴിയുണ്ടായിരുന്നത്. രാത്രിയിൽ കുഴിക്കു സമീപത്തുകൂടി നടന്നു പോകുമ്പോൾ കാലുതെറ്റി കുഴിയിൽ വീരസിംഹം വീഴുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തി ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് ജിഎസ്എടിഒ ജസ്റ്റിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പ്രദീപ് കുഴിയിൽ ഇറങ്ങി വല,കയർ എന്നിവയുടെ സഹായത്തോടെ യുവാവിനെ മുകളിലെത്തിക്കുകയായിരുന്നു. കാലിന് പരുക്കേറ്റ വീരസിംഹനെ ആശുപ്രതിയിലേക്ക് മാറ്റി.

Back To Top
error: Content is protected !!