സ്വന്തമായി ഒരു വീട് വെച്ച് അതിലേക്ക് വേണ്ടുന്ന സാധനങ്ങളെല്ലാം വാങ്ങി അടുക്കള പോലും വളരെ അലങ്കാര സാധനങ്ങള്‍ വെച്ച് ഭംഗിയായി സൂക്ഷിക്കുന്നവരാണ് നമ്മള്‍. ഇത്തരം സാധനങ്ങള്‍ ആ മുറിയുടെ ഭംഗി മാത്രമല്ല, മൊത്തത്തില്‍ ഒരു പൊസിറ്റീവ് വൈബ് തന്നെ ഉണ്ടാക്കി തരുന്നു.
വാസ്തു ശാസ്ത്ര പ്രകാരമുള്ള വീട് എപ്പോഴും പൊസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്. വാസ്തുശാസ്ത്ര പ്രകാരം മുറികളുടെ അളവിനും മുറികളുടെ സ്ഥാനത്തിനും പ്രത്യേക ഇടം ഉണ്ട്. വാസ്തു പ്രകാരം അടുക്കള വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വീടിന്റെ മധ്യഭാഗം എന്നിവിടങ്ങളില്‍ നിര്‍മിക്കാന്‍ പാടില്ല. വീടിന്റെ തെക്കു കിഴക്കേമൂലയാണ് അഗ്‌നികോണ്‍ എന്ന് അറിയപ്പെടുന്നത്. ഈ ഭാഗമാണ് അടുക്കളക്ക് ഉത്തമം.
പൂജാമുറി അടുക്കളക്ക് സമീപമായോ, മുകളിലായോ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ടോയ്ലറ്റും അടുക്കളയും ഒരിക്കലും ഒരു മതിലിന് ഇരുവശങ്ങളിലും ആകാന്‍ പാടില്ല. ഇത് താമസക്കാരന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
കൂടാതെ കിടപ്പുമുറിയിലെയും സ്വീകരണ മുറിയിലുമൊക്കെ സാധനങ്ങള്‍ എവിടെയൊക്കെ സൂക്ഷിക്കാമെന്നുമൊക്കെ വാസ്തു ശാസ്ത്രത്തിലുണ്ട്. അതേപോലെ തന്നെ ചില സാധനങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കരുതെന്ന വിശ്വാസവുമുണ്ട്. അത്തരത്തില്‍ ചില സാധനങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നത് ദാരിദ്രവും അസുഖങ്ങളുമടക്കമുള്ള അശുഭകരമായ കാര്യങ്ങള്‍ തേടിയെത്താന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.
പൊട്ടിയ പാത്രങ്ങളാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. പൊട്ടിയ കുപ്പികളും പാത്രങ്ങളുമൊക്കെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാക്കും. അതുപോലെത്തന്നെ മരുന്നുകളും കാലിയായ ഇവയുടെ കുപ്പികളും അടുക്കളയില്‍ സൂക്ഷിക്കരുത്. കാലിയായ മരുന്നുകുപ്പികള്‍ വീട്ടില്‍ നിന്ന് എത്രയും വേഗം ഒഴിവാക്കണം.