കോഴിക്കോട്: കാസര്‍കോട് മഞ്ചക്കല്ലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടിയത്.
ഇതിനിടെ മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ടാറ്റു ഷെഡില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പൊലീസ് പിടികൂടി. മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച മീനങ്ങാടി പുഴംകുനി സ്വദേശി ജിത്തു പി സുകുമാരന്‍ (29), വാങ്ങാനെത്തിയ പുറക്കാടി സ്വദേശി എ കെ ശ്രീജിത്ത് (34), പള്ളിക്കുന്ന് സ്വദേശി ഡി എസ് ശ്രീജിത്ത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 0.54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ജനുവരി പതിനൊന്നാം തിയ്യതി രാത്രി 10 മണിയോടെയായിരുന്നു സംഭവം. ടാറ്റു ഷെഡില്‍ ലഹരി വില്പനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പരിസരം വളഞ്ഞ് നിരീക്ഷിച്ച ശേഷം ലഹരി വില്‍പ്പനയാണെന്ന് ഉറപ്പാക്കി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.