
12 മണിക്ക് ശേഷം ഉറങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കണം !
ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. ഒരു ദിവസം 8 മണിക്കൂറെങ്കിലും ഒരു മനുഷ്യൻ ഉറങ്ങിയിരിക്കണം. എന്നാൽ നമ്മൾ പലരും ഉറക്കത്തിന് അധികം പ്രാധാന്യം കൊടുക്കാറില്ല. ഒട്ടുമിക്ക ആളുകളും 12 മണിക്ക് ശേഷമാണ് കിടന്നുറങ്ങുന്നത്. അത് വളരെ വലിയ അസുഖങ്ങളെ വിളിച്ചുവരുത്തും വൈകിയുറങ്ങുന്ന ശീലം ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവ വർദ്ധിപ്പിക്കുകയും ഉത്കണ്ഠയും പിരിമുറുക്കവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ട്രെസ് ഹോർമോണുകളുടെ ഈ കുതിച്ചുചാട്ടം വിശ്രമവും ഉറക്കവും കൂടുതൽ ബുദ്ധിമുട്ടാക്കും. ആളുകൾ അർദ്ധരാത്രിക്ക് ശേഷം ഉറങ്ങുമ്പോൾ, അവരുടെ…