വനിതാ ഹോസ്റ്റലിൽ വച്ച് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു; സഹപ്രവർത്തകൻ അറസ്റ്റിൽ | junior doctor arrested

വനിതാ ഹോസ്റ്റലിൽ വച്ച് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു; സഹപ്രവർത്തകൻ അറസ്റ്റിൽ

ഗ്വാളിയോർ: ജൂനിയർ ഡോക്ടറെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തെന്ന് പരാതി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഗജരാജ മെഡിക്കൽ കോളേജിലാണ് 25കാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയും ജൂനിയർ ഡോക്ടറുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരും താമസമില്ലാതെ ഹോസ്റ്റലിൽ വെച്ചായിരുന്നു അതിക്രമം.

മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ജൂനിയർ ഡോക്ടർ താമസിച്ചിരുന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അശോക് ജാദൻ പറഞ്ഞു. സഹപ്രവർത്തകനായ ജൂനിയർ ഡോക്ടർ ആൾത്താമസമില്ലാത്ത ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് 25കാരിയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

വനിതാ ഡോക്ടർ കാമ്പു പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Back To Top
error: Content is protected !!