
പി വി അൻവർ എംഎൽഎ പുറത്തേയ്ക്ക്; ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി | p v anvar got bail
നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പി വി അൻവറിന് ജാമ്യം അനുവദിച്ച് കോടതി. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പൊലീസിന്‍റെ കസ്റ്റഡി ആവശ്യം പൊലീസ് തള്ളിക്കളയുകയാണുണ്ടായത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍. പൊലീസ് റിപ്പോര്‍ട്ട്…