പി വി അൻവർ എംഎൽഎ പുറത്തേയ്ക്ക്; ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി | p v anvar got bail

പി വി അൻവർ എംഎൽഎ പുറത്തേയ്ക്ക്; ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി | p v anvar got bail

നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പി വി അൻവറിന് ജാമ്യം അനുവദിച്ച് കോടതി. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പൊലീസിന്‍റെ കസ്റ്റഡി ആവശ്യം പൊലീസ് തള്ളിക്കളയുകയാണുണ്ടായത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍.

പൊലീസ് റിപ്പോര്‍ട്ട് വൈകിക്കാൻ നീക്കം നടന്നുവെന്നും ജയിലിൽ കുടുക്കാൻ ശ്രമം നടന്നുവെന്നും പിവി അൻവറിന് വേണ്ടി ഹാജരായി അഭിഭാഷകൻ വാദിച്ചിരുന്നു.

അറസ്റ്റ് നിർബന്ധം ആകുന്ന എന്ത് സാഹചര്യം ആണ് ഉള്ളതെന്നും എന്തിന് തിരക്കിട്ട് കോടതിയിൽ ഹാജരാക്കിയെന്നും അൻവറിന്‍റെ അഭിഭാഷകൻ വാദിച്ചു. നോട്ടീസ് നൽകിയിരുന്നെങ്കിൽ താൻ നേരിട്ട് ഹാജരാകുമായിരുന്നുവെന്നും മറ്റു പ്രതികളെ തിരിച്ചറിയാനാണ് തന്നെ കസ്റ്റഡിയിൽ വേണമെന്ന് പറയുന്നതെന്നും ഇതു പോലെ അറസ്റ്റ് നടക്കുകയാണെങ്കിൽ കേരളത്തിൽ പൊതുപ്രവർത്തനം നടക്കില്ലെന്നും അൻവര്‍ വാദിച്ചു.

എല്ലാ ജില്ലകളിലും വന്യമൃഗശല്യം ഉണ്ട്. അതിലെ ഇരകളാണ് സമരത്തിന് വന്നതെന്നും അതിന് പിന്നിൽ ആസൂത്രണം ഇല്ലെന്നും കസ്റ്റഡിയിൽ ഉള്ളവരുടെ പേര് പോലും മനസിലാക്കാൻ കഴിയാത്തവർക്ക് മറ്റു പ്രതികളെ കണ്ടെത്താൻ തന്നെ കസ്റ്റഡിയിൽ വേണം എന്ന് പറയുന്നത് തമാശയാണെന്നും പിവി അൻവര്‍ വാദിച്ചു. വീട്ടിൽ നിന്നാണ് തന്നെ രാത്രി അറസ്റ്റ് ചെയ്തത്. താൻ ഒളിവിൽ അല്ല, ജനപ്രതിനിധിയാണ്. നാശനഷ്ടങ്ങളുടെ കണക്ക് ആദ്യ റിപ്പോർട്ടിൽ ഇല്ല. ഉച്ചയ്ക്ക് 12.45ന് കസ്റ്റഡിയിൽ എടുത്തവരുടെ പേര് വൈകിട്ട് 4.46ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിൽ ഇല്ലെന്നും സമരം സമാധാനപരമായിരുന്നെന്ന് അൻവർ വാദിച്ചു.

അൻവർ മാത്രമാണ് തിരിച്ചറിയാൻ കഴിയുന്നയാളായി ഉണ്ടായിരുന്നതെന്ന് പ്രൊസിക്യൂഷൻ മറുപടി നൽകി. പരിക്ക് പറ്റിയ പൊലീസുകാർ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആണ് കേസ് രജിസ്റ്റർ ചെയ്തത്. അതാണ് പേര് ഇല്ലാത്തതിന് കാരണം. ഉച്ചയ്ക്ക് 12 മണി മുതൽ കസ്റ്റഡിയിൽ ഉള്ളവരുടെ പേര് എഫ്ഐആറിൽ ഇല്ലാത്തത് എന്തെന്ന് കോടതി ചോദിച്ചു. നാലു മണിക്കൂർ നേരം ഉണ്ടായിട്ടും എന്താണ് പേര് ഇല്ലാത്തത് എന്താണെന്നും കോടതി ചോദിച്ചു. അൻവറിന്‍റെ നേതൃത്വത്തിലാണ് 40 പ്രവർത്തകർ വന്നത്. പൊതു മുതൽ നശിപ്പിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയത്. ഇവര്‍ മറ്റു കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലുകളാണെന്നും അൻവറിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു.

Back To Top
error: Content is protected !!