
ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ ഭക്തരുടെ വാഹനം എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു ; രണ്ട് മരണം
കൊല്ലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ശബരിമല ഭക്തരുടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഭക്തര്‍ സഞ്ചരിച്ചിരുന്നത് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാറാണ്. ഇതിലേക്ക് തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്….