കാമുകിയുടെ മുന്നില്‍ ആളാകാന്‍ നോക്കി, സിംഹക്കൂട്ടിലിറങ്ങിയ മൃഗശാലാ ജീവനക്കാരന് ദാരുണാന്ത്യം

കാമുകിയുടെ മുന്നില്‍ ആളാകാന്‍ നോക്കി, സിംഹക്കൂട്ടിലിറങ്ങിയ മൃഗശാലാ ജീവനക്കാരന് ദാരുണാന്ത്യം

താഷ്‌കന്റ് : കാമുകിയുടെ മുന്നില്‍ ആളാകാന്‍ നോക്കിയ മൃഗശാലാ ജീവനക്കാരന് സിംഹങ്ങളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. വിഡിയോ ചിത്രീകരിക്കുന്നതിനായി സിംഹക്കൂട്ടിലിറങ്ങിയ 44 കാരനായ ഇറിസ്‌കുലോവ് എന്ന ജീവനക്കാരനെയാണ് മൂന്ന് സിംഹങ്ങള്‍ച്ചേര്‍ന്ന് കടിച്ചുകൊന്നത്.

ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലുള്ള സ്വകാര്യ മൃഗശാലയില്‍ രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം നടന്നത്. ഇതിന്റെ ഭീതിജനകമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശാന്തരായി കിടക്കുന്ന സിംഹങ്ങള്‍ക്കരുകിലേക്ക് ഇയാള്‍ ക്യാമറയുമായി ചെല്ലുന്നത് സിസിടിവി ദൃശ്യങ്ങളില്‍കാണാം. ആദ്യം സിംഹങ്ങള്‍ പ്രതികരിച്ചില്ലെങ്കിലും പെട്ടെന്ന് തന്നെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സിംഹം ചാടിവീണു. പിന്നാലെ മറ്റു സിംഹങ്ങളും ആക്രമിക്കുകയായിരുന്നു.

കൂട്ടില്‍നിന്നു പുറത്തിറങ്ങിയ സിംഹങ്ങള്‍ അക്രമാസക്തരായി. ഇതിലൊന്നിനെ വെടിവച്ചുകൊന്നു. രണ്ടെണ്ണത്തിനെ മയക്കുവെടി വച്ച് തിരികെ കൂട്ടിലെത്തിച്ചു

Back To Top
error: Content is protected !!