ഇനിയുള്ള യാത്രകളിലെ പുതിയ കൂട്ട്; പോർഷെ സ്വന്തമാക്കി ചാക്കോച്ചൻ – kunchacko boban buys new porsche

യാത്രകളിലെ പുതിയ കൂട്ട്; പോർഷെ സ്വന്തമാക്കി ചാക്കോച്ചൻ – kunchacko boban buys new porsche

മോളിവുഡിലെ ചോക്ലേറ്റ് ഹീറോയായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കുഞ്ചാക്കോ ബോബൻ. റെമാന്റിക് വേഷങ്ങളിൽ നിന്ന് മാറിയ ചാക്കോച്ചന്റെ മാസ്സ് വേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ലുക്കിൽ മാത്രമല്ല വർക്കിലും കുഞ്ചാക്കോ ബോബൻ അടിമുടി മാറിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.

സിനിമ പോലെ തന്നെ വാഹനങ്ങളോടും പ്രത്യേക കമ്പമുള്ളയാളാണ് താരം. ഇതിനോടകം തന്നെ വലിയ ആഡംബര കാറുകൾ സ്വന്തമാക്കിയിട്ടുള്ള ചാക്കോച്ചൻ ഇപ്പോഴിതാ തന്റെ യാത്രകളിൽ കൂട്ടായി പുത്തൻ പോർഷെ സ്വന്തമാക്കിയിരിക്കുകയാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെയുടെ കയീൻ എസ്‌യുവിയാണ് താരം ഗരാജിലെത്തിച്ചത്.

1.81 കോടി മുതൽ 2.54 കോടി രൂപ വരെയാണ് പോർഷെ കയീൻ എസ്‌യുവിയുടെ വിവിധ വേരിയന്റുകളുടെ വില. 340 ബിഎച്ച്പി 3 ലിറ്റർ വി 6 ടർബോ എഞ്ചിനാണ് വാഹനത്തിനു കരുത്തേകുന്നത്. കുടുംബത്തോടൊപ്പം വന്ന് താരം സ്വന്തമാക്കിയ വാഹനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.

STORY HIGHLIGHT: kunchacko boban buys new porsche

Back To Top
error: Content is protected !!