
കലൂരിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടി; സ്‌റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ
കൊച്ചി: മൃദംഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ. പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് സ്റ്റേഡിയം അധികൃതർ ആദ്യം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങൾ മാറിമറിഞ്ഞുകൊണ്ട് സ്റ്റേഡിയം മൃദംഗവിഷന് വിട്ടുനൽകുന്നത്. 2024 ഓഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മൃദംഗവിഷൻ അപേക്ഷ സമർപ്പിക്കുന്നത്. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തുടർന്ന്, ഏകദേശം ഒരു മാസത്തിന് ശേഷം ചന്ദ്രൻപിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്റെ എസ്റ്റേറ്റ് വിഭാഗത്തിന്…