
ബംഗ്ലാദേശിൽ അറസ്റ്റിലുള്ള ഇസ്കോണ് സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യമില്ല
ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്ന്യാസിയായ ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി. ചിറ്റഗോങ്ങിലെ മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. കൃഷ്ണദാസിന് പ്രമേഹരോഗവും ശ്വാസകോശ സംബന്ധമായ വിഷയങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. കൃഷ്ണദാസിനെ കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും കോടതിയിൽ വാദമുണ്ടായി. ഏകദേശം അരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷം പക്ഷെ കോടതി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിക്കുകയായിരുന്നു. നവംബറിൽ ന്യൂ മാര്‍ക്കറ്റ് പ്രദേശത്ത് നടത്തിയ ഹിന്ദു വിഭാഗക്കാരുടെ റാലിക്ക് ശേഷമായിരുന്നു…