
ഹാപ്പി ന്യൂ ഇയർ പറഞ്ഞില്ല; തൃശൂരിൽ പുതുവത്സരാഘോഷത്തിനിടെ യുവാവിന് കുത്തേറ്റത് 24 തവണ
തൃശ്ശൂർ: ന്യൂ ഇയർ ആശംസിക്കാത്തതിന്റെ പേരിൽ തൃശൂരിൽ യുവാവിന് കുത്തേറ്റു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ 24 തവണയോളം കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഫിയാണ് യുവാവിനെ കുത്തിയത്. പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം കരകയറുന്നതിന് മുൻപാണ് അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്. സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയില്‍ നിന്ന് ഗാനമേള കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് മുള്ളൂര്‍ക്കരയിലെ ഒരു ബസ്…