
Magnus Carlsen: മത്സരത്തിൽ പങ്കെടുക്കാൻ ജീൻസ് ധരിച്ചെത്തി; ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് മാഗ്നസ് കാൾസണ് വിലക്ക്
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണ് വിലക്ക്. മത്സരത്തിൽ പങ്കെടുക്കാൻ ജീൻസ് ധരിച്ചെത്തിയതിനെ തുടർന്നാണ് താരത്തെ അയോഗ്യനാക്കിയത്. മത്സരങ്ങളിൽ പങ്കെടുക്കാൻ ഫിഡെ നിർദ്ദേശിച്ചിരിക്കുന്ന ഡ്രസ് കോഡുണ്ട്. ഇത് അനുസരിക്കാൻ തയ്യാറായില്ലെന്ന് കാട്ടിയാണ് അമേരിക്കയിലെ ന്യൂ യോർക്കിൽ നടക്കുന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് താരത്തെ വിലക്കിയത്. ജീൻസ് ധരിച്ച് മത്സരത്തിനെത്തിയതിന് ആദ്യ ഘട്ടത്തിൽ കാൾസന് 200 ഡോളർ പിഴ വിധിച്ചിരുന്നു. ഉടൻ തന്നെ ജീൻസ് മാറ്റണമെന്ന്…