തണുത്തുറഞ്ഞ് ഹിമാചൽ പ്രദേശ് : കനത്ത മഞ്ഞ് വീഴ്ചയിൽ നാല് പേർ മരിച്ചു

തണുത്തുറഞ്ഞ് ഹിമാചൽ പ്രദേശ് : കനത്ത മഞ്ഞ് വീഴ്ചയിൽ നാല് പേർ മരിച്ചു

ഷിംല : രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഷിംല, കുളു, മാണ്ഡി, ചമ്പ, സിർമൗർ ജില്ലകൾക്കൊപ്പം കിന്നൗർ, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഹിമാചലിലെ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ കുറഞ്ഞത് 223 റോഡുകളെങ്കിലും അടച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഷിംലയിലേക്കും മണാലിയിലേക്കും എത്തുന്ന വിനോദസഞ്ചാരികളുടെ ഒഴുക്ക്…

Read More
കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ തൂങ്ങിമരിച്ചു : മുറിയിൽ പൂട്ടിയിട്ട വളർത്തുനായകളും തീപിടിത്തത്തിൽ ചത്തു

കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ തൂങ്ങിമരിച്ചു : മുറിയിൽ പൂട്ടിയിട്ട വളർത്തുനായകളും തീപിടിത്തത്തിൽ ചത്തു

കണ്ണൂര്‍ : കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍  ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീയും നിയന്ത്രണ…

Read More
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് അച്ഛനെയും മകനെയും അവശനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എൻ എം വിജയൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഒരാൾ കൂടിയാണ്.

Read More
ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍…

Read More
മയക്കുമരുന്ന് കൊണ്ടുവന്നത് നടിമാർക്ക് കൈമാറാൻ; എത്തിച്ചത് ഡിമാന്‍റുള്ള വിദേശ നിർമ്മിത ഐറ്റം; അന്വേഷണം ശക്തം

മയക്കുമരുന്ന് കൊണ്ടുവന്നത് നടിമാർക്ക് കൈമാറാൻ; എത്തിച്ചത് ഡിമാന്‍റുള്ള വിദേശ നിർമ്മിത ഐറ്റം; അന്വേഷണം ശക്തം

മലപ്പുറം: മലപ്പുറത്തെ 510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മലപ്പുറത്തെ ഒരു റിസോർട്ടിൽ താമസിക്കുന്ന സിനിമാ നടിമാർക്ക് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായ മുഹമ്മദ് ഷബീബ് പറയുന്നത്. ഡിമാന്‍റ് ഏറെയുള്ള വിദേശ നിർമ്മിത എംഡിഎംഎയ്ക്കായി കൊച്ചിയിൽ നിന്ന് രണ്ട് നടിമാർ എത്തുമെന്ന് അറിയിച്ചിരുന്നു. ഇവരെ കാത്താണ് റിസോർട്ടിൽ എത്തിയതെന്നും ഷബീബ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ നടിമാർ ഉൾപ്പടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് മലപ്പുറം എസ് പി ആർ….

Read More
കാരൾ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകളടക്കം 8 പേർക്ക് പരുക്ക്

കാരൾ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകളടക്കം 8 പേർക്ക് പരുക്ക്

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ടു പേർക്ക് പരുക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘത്തിന്‍റെ പരാതി. പ്രദേശവാസികളായ ആളുകൾ തന്നെയാണ് പ്രശ്നമുണ്ടാക്കിയതെന്നും വൈകാതെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു.

Read More
എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷം : എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷം : എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

കൊച്ചി : കാക്കനാട്ടെ കെഎംഎം കോളജിലെ എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ആദര്‍ശ്, പ്രമോദ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന മറ്റ് ഏഴ് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് കേസ്. എന്‍ സി സി ക്യാമ്പില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന്റെ പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കള്‍ എന്‍സിസി ക്യാമ്പിലെത്തിയത്. ഇത് അന്വേഷിക്കാന്‍ വന്ന ഭാഗ്യലക്ഷ്മി തങ്ങളെയും അധ്യാപകരെയും ചേര്‍ത്ത് മോശം പരാമര്‍ശം നടത്തി എന്നാണ്…

Read More
കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവം : മൂന്ന് സൊസൈറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവം : മൂന്ന് സൊസൈറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

തൊടുപുഴ : കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കാനിടയായ സംഭവത്തില്‍ മൂന്ന് കോര്‍പ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉള്‍പ്പെട്ടവരാണ് മൂന്ന് പേരും. മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല….

Read More
Back To Top
error: Content is protected !!