കാരൾ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകളടക്കം 8 പേർക്ക് പരുക്ക്

കാരൾ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകളടക്കം 8 പേർക്ക് പരുക്ക്

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ടു പേർക്ക് പരുക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘത്തിന്‍റെ പരാതി. പ്രദേശവാസികളായ ആളുകൾ തന്നെയാണ് പ്രശ്നമുണ്ടാക്കിയതെന്നും വൈകാതെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു.

Back To Top
error: Content is protected !!