
Marco Movie: ‘മാർക്കോ 2 തീർച്ചയായും ഉണ്ടാകും; വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും’; സംവിധായകൻ ഹനീഫ് അദേനി
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ.മലയാളത്തിലെ എക്കാലത്തെയും വലയന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഈ മാസം 20-ന് മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രം ഇറങ്ങി ആറ് ദിവസം പിന്നീടുമ്പോൾ 50 കോടി ക്ലബ്ബില്‍ മാർക്കോ ഇടംപിടിച്ചിരിക്കുകയാണ്. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ…