ഓട്ടോറിക്ഷയിലും ബൈക്കിലുമായി ആയുധങ്ങളുമായി എത്തി ആക്രമണം; തിരൂരിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു | sdpi worker

ഓട്ടോറിക്ഷയിലും ബൈക്കിലുമായി ആയുധങ്ങളുമായി എത്തി ആക്രമണം; തിരൂരിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു | sdpi worker

മലപ്പുറം: തിരൂർ മംഗലത്ത് എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ് വെട്ടേറ്റത്. യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. കോതപ്പറമ്പ് ബീച്ച് പരിസരത്ത് നില്‍ക്കവെ ഓട്ടോറിക്ഷയിലും ബൈക്കിലുമായി ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും കൈക്കുമാണ് പരിക്കേറ്റത്. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കവും കുടുംബ പ്രശ്നവുമാണെന്ന് പോലീസ് പറഞ്ഞു.

CONTENT HIGHLIGHT: tirur sdpi worker news

Back To Top
error: Content is protected !!