
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം റഹീമിന്‍റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു. ജൂലൈ 2ന് റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക് പോസിക്യൂഷൻ…