
റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ
കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ . കോഴിക്കോട് വടകര കരിമ്പനപാലത്താണ് രണ്ട് പുരുഷൻമാരെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. എസി ഗ്യാസ്…