
മമ്മൂട്ടിയുടെ അനിയനാകേണ്ടത് ആ നടന്മാരിൽ ഒരാൾ; പക്ഷേ..; ‘അബ്രഹാമിൻ്റെ സന്തതികളി’ലേക്ക് എത്തിയതിനെ കുറിച്ച് ആൻസൺ പോൾ
തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ കഥാപാത്രങ്ങൾ ചെയ്ത് യുവതാര നിരയിൽ ഇടംപിടിച്ച നടൻ ആണ് ആൻസൺ പോൾ. സിനിമയോടുള്ള പ്രേമം കൊണ്ട് അഭിനയരംഗത്തേക്ക് എത്തിയ താരം സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നവർക്ക് എന്നും ഒരു ഊർജ്ജമാണ്. കാരണം മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന ആളാണ് ആൻസൺ. കോളേജ് പഠനകാലത്ത് ആൻസണിന് ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചികിത്സകൾ വിജയിച്ചതോടെ സിനിമ മോഹവുമായി ആൻസൺ മുന്നിലേക്ക് വരികയായിരുന്നു. 36 കാരനായ താരത്തിന്റെ ആദ്യ തമിഴ് സിനിമ റെമോ ആയിരുന്നു….