കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ

കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ ; അകത്ത് കത്തിക്കരിഞ്ഞ മൃതദേഹം

കൊല്ലം: കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി. കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും ഉണ്ടായിരുന്നു. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കൽ ഇന്നലെ രാത്രിയാണ് സംഭവം.

റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നി​ഗമനം.

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി നശിച്ചിരിക്കുകയാണ്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യയുടെ സാധ്യതയടക്കം പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർ ആരുടേതാണെന്നും സംഭവിച്ചതെന്താണെന്നുമുള്ള കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Back To Top
error: Content is protected !!