സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികര്‍ക്ക് വീരമൃത്യു

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി.

എസ്‌കെ പായെൻ മേഖലയിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. സഞ്ചരിക്കുന്നതിനിടെ സൈനിക വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. രണ്ട് സൈനികർക്ക് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി.

ബാക്കിയുള്ള രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ശേഷം ആണ് മരിച്ചത്. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. ചികിത്സയിൽ കഴിയുന്ന സൈനികന്റെ ആരോഗ്യനിലയും ഗുരുതരമാണ്. വാഹനത്തിന് നിയന്ത്രണം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു.

Back To Top
error: Content is protected !!