നാലുമണി ചായക്കൊപ്പം കഴിക്കാൻ മുട്ട ബോണ്ട ഉണ്ടാക്കിയാലോ? | Egg bonda

നാലുമണി ചായക്കൊപ്പം കഴിക്കാൻ മുട്ട ബോണ്ട ഉണ്ടാക്കിയാലോ ? | Egg bonda

വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു സ്നാക്ക്സ് തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന മുട്ട ബോണ്ടയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1.മുട്ട – അഞ്ച്
  • 2.തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടേത്
  • പച്ചമുളക് – രണ്ട്
  • പുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ
  • പുതിനയില – 50 ഗ്രാം
  • ഉപ്പ് – പാകത്തിന്
  • 3.കടലമാവ് – 250 ഗ്രാം
  • ഉപ്പ് – പാകത്തിന്
  • മുളകുപൊടി – ഒരു ചെറിയ സ്പൂൺ
  • കായംപൊടി – ഒരു നുള്ള്
  • 4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി നീളത്തിൽ രണ്ടായി മുറിക്കുക. രണ്ടാമത്തെ ചേരുവ കട്ടിയിൽ അരയ്ക്കുക. ഈ അരപ്പ് മുറിച്ചു വച്ചിരിക്കുന്ന മുട്ടയിൽ പൊതിഞ്ഞു മുട്ടയുടെ അതേ ആകൃതിയിലാക്കുക. മൂന്നാമത്തെ കൂട്ട് പാകത്തിനു വെള്ളമൊഴിച്ചു ദോശമാവിന്റെ പരുവത്തിൽ കലക്കുക. ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ മുട്ട ഓരോന്നായി മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരുക. മുട്ട ബോണ്ട റെഡി.

Back To Top
error: Content is protected !!