മുല്ലപ്പൂ പോലുള്ള പല്ലുകൾ സ്വന്തമാക്കാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ | natural teeth whitening methods

മുല്ലപ്പൂ പോലുള്ള പല്ലുകൾ സ്വന്തമാക്കാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ | natural teeth whitening methods

വെളുവെളുത്ത പല്ലുകൾ സ്വന്തമായി വേണമെന്നാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചിലരുടെ ചില പ്രവർത്തികൾ അതിൽ കോട്ടം തട്ടാൻ കാരണമായിട്ടുണ്ട്. ചില ആഹാരങ്ങളിൽ നിന്നും പതിവായി ചായ കുടിക്കുന്നവരിലും അതുപോലെ പല്ലുകൾ കൃത്യമായി വൃത്തിയായി സൂക്ഷിക്കാത്തവരിലും ആണ് പല്ലിൽ കറകൾ കാണപ്പെടാറുള്ളത്. പല്ലിൽ കറ പിടിച്ചാൽ അതൊരു അഭംഗി തന്നെയാണ്. ചിലർക്ക് ചിരിക്കാൻ പോലും കഴിയാത്ത വിധം പല്ലിൽ കറകൾ ഉണ്ടാവാറുണ്ട്.. ഇത് ആളുകളുടെ ആത്മവിശ്വാസത്തെ കൂടിയാണ് കെടുത്തുന്നത്. അതുകൊണ്ടുതന്നെ പല്ലിലെ കറിയില്ലാതാക്കുന്നതിന് സഹായിക്കുന്ന വഴികൾ നോക്കാം

പല്ലിലെ കറ കളയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത്. ആയുര്‍വേദ പ്രകാരം, സുഗന്ധ വ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് പല്ല് തേയക്കുന്നവരില്‍ വായ്‌നാറ്റം ഇ്‌ലാതാകുന്നതാണ്. പല്ലില്‍ നിന്നും ബാക്ടീരിയകള്‍ ഇല്ലാതാക്കാന്‍ സാധിക്കും. അതുപോലെ, പല്ല് വൃത്തിയാക്കി എടുക്കുന്നതിനും, പല്ലില്‍ നിന്നും കറകള്‍ കളയാനും ഈ സുഗന്ധവ്യഞ്ജനങ്ങള്‍ സഹായിക്കുന്നതാണ്.

പല്ലുകളിലെ കറകള്‍ കളയാന്‍ ഈ ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ എടുക്കുക. ഇവ പൊടിച്ച് പല്ലു തേയ്ക്കുക. നല്ലപോലെ പൊടിയാക്കി എടുക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ പല്ലുകളില്‍ നിന്നും ഇനാമല്‍ നഷ്ടമാകുന്നതിന് ഇത് കാരണമായേക്കാം. അതിനാല്‍, നല്ലപോലെ പൊടിയാക്കിയതിനുശേഷം പല്ലിലും മോണകളിലും തേയ്ക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് മോണകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഒപ്പം പല്ലുകളില്‍ നിന്നും കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.

ആര്യവേപ്പില്‍ ആന്റിബാക്ടീരിയില്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, മോണകളുടെ ആരോഗ്യത്തിനും അതുപോലെ, പല്ലുകളുടെ ആരോഗ്യത്തിനും ആര്യവേപ്പ് വളരെ ഉത്തമമാണ്. പല്ലുകളില്‍ നിന്നും കറ കളയാനും അതുപോലെ, പല്ലുകള്‍ക്ക് നിറം വര്ദ്ധിപ്പിക്കാനും ആര്യവേപ്പ് നല്ലതാണ്. ആര്യവേപ്പിന്റെ ഇല ചതച്ച് ഇതുകൊണ്ട് പല്ല് തേയ്ക്കുക. ഇത്തരത്തിൽ ചെയ്യുന്നത് പല്ലുകളിലെ കറ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.

പല്ലുകളിലെ പ്ലാക്ക് നീക്കം ചെയ്യാനും., പല്ലുകളിലെ മഞ്ഞ നിറം ഇല്ലാതാക്കാനും ഓയില്‍ പുള്ളിംഗ് വളരെ ഫലപ്രദമാണ്. ഒരു ടീസ്പഊണ്‍ വെളിച്ചെണ്ണ വായയില്‍ ഒഴിക്കുക. ഇത് ഇറങ്ങിപ്പോകാത്ത വിധത്തില്‍ വായയില്‍ പിടിച്ചുനില്‍ത്തണം. അതിനുശേഷം ഒരു വശത്ത് നിന്നും മറ്റൊരു വശത്തേയ്ക്ക് എന്നിങ്ങനെ നീക്കുക. അതുപോലെ, പല്ലുകളിലൂടെയും ഈ ഓയില്‍ ചുറ്റിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് പ്ലാക്ക് വരാതിരിക്കാനും, പല്ലില്‍ അടിഞ്ഞുകൂടിയ ബാകീടിരിയകള്‍ ഇല്ലാതാക്കാനും, പല്ലിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.

പല്ലില്‍ കറപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നതാണണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചായ, അല്ലെങ്കില്‍ കറയുള്ള ഏതെങ്കിലും ആഹാരങ്ങള്‍ കഴിച്ചതിന് ശേഷം വായ നല്ലതുപോലെ കഴുകാന്‍ എല്ലാവരും ശ്രദ്ധിക്കുക. അതുപോലെ, പുകവലി കുറയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നതായിരിക്കും.

പല്ലുകളില്‍ നിന്നും കറ ഇല്ലാതാക്കാനും പുകവലി കുറയ്ക്കുന്നതിലൂടെ സാധിക്കുന്നതാണ്. ആപ്പിള്‍, പേരയ്ക്ക പോലെയുള്ള കടുപ്പമുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇവ കഴിക്കുന്നതിലൂടെ പല്ലില്‍ നിന്നും കറകള്‍ കുറയുന്നതായിരിക്കും. അതുപോലെ, പല്ലുകളുടെ ആരോഗ്യം നിലനില്‍ക്കാന്‍ നാവ് വടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാവ് വൃത്തിയല്ലെങ്കില്‍ വായ്‌നാറ്റം പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, നാവ് വടിക്കാന്‍ ശ്രദ്ധിക്കുക.

This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information

Back To Top
error: Content is protected !!