കണ്ണിനുചുറ്റും കറുപ്പുണ്ടോ? മാറ്റാൻ ഇതാ മൂന്ന് ടിപ്സ് |tips-for-remove-dark-circles

കണ്ണിനുചുറ്റും കറുപ്പുണ്ടോ? മാറ്റാൻ ഇതാ മൂന്ന് ടിപ്സ് |tips-for-remove-dark-circles

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. പ്രായമാകും തോറും കണ്ണിനടിയില്‍ കറുപ്പ് വരുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോള്‍ നമ്മളുടെ ചര്‍മ്മം നേര്‍ത്തതായി മാറുന്നു. കൂടാതെ കൊഴുപ്പും കോളാജീനും കുറയുന്നതോടെ കണ്ണുകള്‍ക്കടിയില്‍ കറുത്ത രക്തക്കുഴലുകള്‍ നല്ലപോലെ വ്യക്തമായി തെളിയുന്നു. ഇത് കണ്ണിനുചുറ്റും കറുപ്പായി കാണപ്പെടുന്നു. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. എന്നാൽ ഇത് മാത്രമല്ല മറ്റ് പല കാരണങ്ങൾ കൂടിയുണ്ട്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് വരുന്നതിന് പിന്നിലെ ചില…

Read More
വനനിയമ ഭേദഗതി ഉപേക്ഷിച്ചത് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാട്: ബിഷപ്പ് ജോസഫ് പാംപ്ലാനി

വനനിയമ ഭേദഗതി ഉപേക്ഷിച്ചത് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാട്: ബിഷപ്പ് ജോസഫ് പാംപ്ലാനി

വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായി കാണുന്നു. സർക്കാർ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും കേന്ദ്രവും സത്വര ഇടപെടൽ നടത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

Read More
കയ്യിൽ കാശുണ്ടോ… ദ്വീപുകൾ മൊത്തമായി ‌വിലയ്ക്ക് ‌വാങ്ങാം! | private-island-purchase-guide

കയ്യിൽ കാശുണ്ടോ… ദ്വീപുകൾ മൊത്തമായി ‌വിലയ്ക്ക് ‌വാങ്ങാം!

വീടും സ്ഥലവും പുരയിടങ്ങളുമൊക്കെ വാങ്ങുന്നത് നമ്മുടെ നാട്ടിൽ ഇടയ്ക്കിടെ നടക്കുന്ന സംഭവങ്ങളാണ്. എന്നാൽ ദ്വീപുകളും മറ്റും മൊത്തമായി വാങ്ങാനൊക്കുമോ? പറ്റുമെന്നാണ് ഉത്തരം. പലപ്പോഴും ശതകോടീശ്വരൻമാരും മറ്റും ദ്വീപുകൾ വാങ്ങുന്നതായൊക്കെ വാർത്തകളിൽ കേൾക്കാറില്ലേ? ദ്വീപുകളുടെ വിൽപനയും വാങ്ങലും വേണമെങ്കിൽ വാടകയ്​ക്കെടുക്ക ലുമൊക്കെ സാധ്യമാക്കുന്ന വെബ്സൈറ്റുകളും ഏജൻസികളുമൊക്കെയുണ്ട്. സ്കോട്​ലൻ‍ഡിന്റെ തെക്കൻ തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വിദൂരവും ആൾതാമസമില്ലാത്തതുമായ ദ്വീപാണ് ബാൽലൊക്കോ. 25 ഏക്കറോളം വിസ്തീർണം വരുന്ന ഈ ദ്വീപിൽ കെട്ടിടങ്ങളോ മറ്റു നിർമിതികളോ ഇല്ല. ദ്വീപിനുള്ളിൽ ഒരു കുളമുണ്ട്. അതേ…

Read More
കെഎസ്ആർടിസിയിൽ ഡിസംബർ മാസത്തെ ശമ്പള വിതരണം തുടങ്ങി

കെഎസ്ആർടിസിയിൽ ഡിസംബർ മാസത്തെ ശമ്പള വിതരണം തുടങ്ങി

കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നൽകും എന്നുള്ളത് പുതിയ ഗതാഗത വകുപ്പ് മന്ത്രി അധികാരമേറ്റപ്പോഴുള്ള പ്രധാന പ്രഖ്യാപനമായിരുന്നു. വരുന്ന മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നൽകും.

Read More
കാട്ടാന ആക്രമണം; നിലമ്പൂരിൽ നാളെ എസ്ഡിപിഐ ഹർത്താൽ

കാട്ടാന ആക്രമണം; നിലമ്പൂരിൽ നാളെ എസ്ഡിപിഐ ഹർത്താൽ

നിരന്തരമുള്ള കാട്ടാന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നിലമ്പൂർ മണ്ഡലത്തിൽ നാളെ എസ്ഡിപിഐ ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വന്യജീവികളില്‍ നിന്നും മനുഷ്യന് സംരക്ഷണം നല്‍കണം. അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് എസ്ഡിപിഐ നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ മുജീബ് അഭ്യര്‍ത്ഥിച്ചു. ഇന്ന് രാവിലെയായിരുന്നു എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചത്. മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്. പത്ത്…

Read More
ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു: മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏകോപിപ്പിക്കും

ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു: മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏകോപിപ്പിക്കും

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി കരുണ ലെയ്‌നില്‍ ബിനില്‍(32) മരണപ്പെട്ടുവെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് സാമൂഹിക മാധ്യമത്തിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. ഷെല്ലാക്രമത്തില്‍  ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ജയിന്‍ കുര്യന് പരിക്കേല്‍ക്കുകയും ചെയ്തതായി ചൊവ്വാഴ്ച വാര്‍ത്ത പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍…

Read More
കേരളത്തിൽ 16 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ 16 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 16-ാം തീയതിവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ 3 ജില്ലകളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More
'ഹുക്കും... ടൈഗർ കാ ഹുക്കും;' ഞെട്ടിച്ച് 'ജയിലർ 2' ടീസർ; ആകാംഷയോടെ മോഹൻലാൽ ഫാൻസും

‘ഹുക്കും… ടൈഗർ കാ ഹുക്കും;’ ഞെട്ടിച്ച് ‘ജയിലർ 2’ ടീസർ; ആകാംഷയോടെ മോഹൻലാൽ ഫാൻസും

Jailer 2 Announcement Teaser: രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ജയിലറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. രജനീകാന്തിനൊപ്പം നെൽസണും അനിരുദ്ധും ടീസറിലുണ്ട്. ജയിലറിലെ വില്ലൻ കഥാപാത്രമായി വിനായകൻ കൈയ്യടി നേടിയപ്പോൾ, മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും അതിഥിവേഷങ്ങൾ തിയേറ്ററിൽ തരംഗം സൃഷ്ടിച്ചിരുന്നു. ജയിലർ 2 വരുമ്പോൾ മോഹൻലാൽ അടക്കമുള്ള താരങ്ങൾ ചിത്രത്തിലുണ്ടാകുമോ എന്ന ആകാംഷയിലാണ് മലയാളികൾ അടക്കമുള്ള ആരാധകർ.

Read More
Back To Top
error: Content is protected !!