
ബിസിനസ് ചെയ്യാന്‍ സര്‍ക്കാര്‍ പണം നല്‍കും; ഇതാ അഞ്ച് വായ്പാപദ്ധതികള്‍
സ്വന്തമായി എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ആദ്യമായി ബിസിനസ് തുടങ്ങാന്‍ പോകുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സര്‍ക്കാരുകളും സാമ്പത്തിക സഹായം നല്‍കുന്നതിനായി വായ്പ പദ്ധതികള്‍ക്ക് നടപ്പിലാക്കുന്നുണ്ട്. സംരംഭകരെ ശാക്തീകരിക്കാനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇത്തരം ബിസിനസുകള്‍ വഴി നിരവധിയാളുകള്‍ക്ക് തൊഴില്‍ ലഭിക്കും എന്നത് കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. മറ്റ് വായ്പ രീതികളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍…