ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി : കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി : കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി. അടുത്ത 2 ദിവസങ്ങളില്‍ തെക്കേ ഇന്ത്യയില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം അറബികടലില്‍ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തില്‍ ലാനിന പ്രതിഭാസവുമുണ്ട്. സംസ്ഥാനത്തെ മലയോര മേഖലയിലും മധ്യ തെക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരള തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍…

Read More
ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

ശബരിമല: ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം. ഹരിവരാസനം പാടി രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല…

Read More
രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം

രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം

രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം. ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും അവതാളത്തിലാണ്. വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ അടക്കം കാഴ്ച പരിധി പൂജ്യമായി തുടരുന്നത് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹിയില്‍ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്നേക്കും. മൂടല്‍മഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടും തുടരുന്നു. അതിനിടെ, കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ…

Read More
‘കേരളത്തിൽ കുറുവ ഭീതി വേണ്ട, ഒളിവിൽ ഉള്ളവർ ഉടൻ തിരികെ വരില്ല, ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ല’

‘കേരളത്തിൽ കുറുവ ഭീതി വേണ്ട, ഒളിവിൽ ഉള്ളവർ ഉടൻ തിരികെ വരില്ല, ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ല’

ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രം ആലപ്പുഴ: കുറുവഭീതിയിൽ കഴിയുന്നവർക്ക് ഇനി ഭീതിവേണ്ടെന്ന് കേരള പൊലീസ്. കേരളത്തിൽ ഇനി കുറുവാ ഭീതി വേണ്ടെന്നും കുറുവ ഭീഷണി ഉടൻ ഉണ്ടാവില്ലെന്നുമാണ് ആലപ്പുഴ എസ്‌.പി . തമിഴ്നാട്ടിലും കേരളത്തിലുമായുളള പ്രതികളിലേറെപ്പേരും പിടിയിലായി. ഒളിവിൽ ഉള്ളവർ ഉടൻ തിരികെ വരില്ല. ഏതെങ്കിലും സാഹചര്യത്തിൽ ദക്ഷിണേന്ത്യയിലേക്ക് എത്തിയാൽ പിടികൂടാൻ കേരള-തമിഴ്നാട് പൊലീസ് പൂർണ സജ്ജം. മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ലെന്നും ആലപ്പുഴ…

Read More
വില്‍പത്രത്തിലെ ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ...മന്ത്രി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്ട്

വില്‍പത്രത്തിലെ ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ…മന്ത്രി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: വിൽപത്രത്തിലെ ഒപ്പ് സംബന്ധിച്ച തർക്കത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റി​പ്പോർട്ട്. മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്ക കേസുണ്ടായിരുന്നത്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെ.ബി. ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. ഈ വിൽപത്രത്തിലെ ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന സഹോദരി ഉഷാ മോഹൻദാസിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തി ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് സ്ഥിരീകിരച്ച് ഫൊറൻസിക് റിപ്പോർട്ട്…

Read More
‘ജയിലര്‍ 2’ ടീസറിലുള്ളത് രജനികാന്തിന്റെ ഡ്യൂപ്പ് ? വിമര്‍ശകര്‍ക്ക് മറുപടി നൽകി അണിയറപ്രവർത്തകർ

‘ജയിലര്‍ 2’ ടീസറിലുള്ളത് രജനികാന്തിന്റെ ഡ്യൂപ്പ് ? വിമര്‍ശകര്‍ക്ക് മറുപടി നൽകി അണിയറപ്രവർത്തകർ

രജനികാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലറി’ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത രജനി ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ജയിലര്‍ 2’വിന്‍റെ അനൗണ്‍സ്‌മെന്‍റ്‌ ടീസറും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലാണ്. ആദ്യ ഭാഗത്തിലെ രംഗങ്ങള്‍ അനുസ്‌മരിപ്പിക്കും വിധമാണ് രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. പൊങ്കല്‍ ദിനത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചിത്രത്തിന്‍റെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് ചിലർ ടീസറിലുള്ളത് രജനികാന്ത് അല്ല ഡ്യൂപ്പ്…

Read More
ഷാരോൺ വധക്കേസിൽ ഗ്രീ​ഷ്മക്കും അ​മ്മാ​വ​നുമുള്ള ശിക്ഷ തിങ്കളാഴ്ച; ഷാരോണിന്‍റെ സ്വപ്നങ്ങൾ തകർത്തെന്ന് പ്രോസിക്യൂഷൻ

ഷാരോൺ വധക്കേസിൽ ഗ്രീ​ഷ്മക്കും അ​മ്മാ​വ​നുമുള്ള ശിക്ഷ തിങ്കളാഴ്ച; ഷാരോണിന്‍റെ സ്വപ്നങ്ങൾ തകർത്തെന്ന് പ്രോസിക്യൂഷൻ

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി കാ​മു​ക​ൻ ഷാ​രോ​ൺ രാ​ജി​നെ​​ കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ ക​ഷാ​യം കു​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ കാ​മു​കി ഗ്രീ​ഷ്മ​യും അ​മ്മാ​വ​ൻ നി​ർ​മ​ല കു​മാ​ര​ൻ നാ​യ​ർക്കുമുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ കോ​ട​തിയാണ് ശിക്ഷ വിധിക്കുക. അതേസമയം, കേസിൽ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തിയിൽ നടന്നു. പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷനും സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഗ്രീഷ്മയെ ബ്ലാക്ക് മെയിൽ ചെയ്തെന്ന് പ്രതിഭാഗവും വാദിച്ചു. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു. സ്നേഹം നടിച്ച്…

Read More
നോമ്പുകഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്; അതിക്രൂര കൊലപാതകത്തിൽ വിധി ഇന്ന്

നോമ്പുകഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്; അതിക്രൂര കൊലപാതകത്തിൽ വിധി ഇന്ന്

മണ്ണാ൪ക്കാട്: പാലക്കാട് മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരുന്നു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിക്കുക. എട്ടു വർഷം നീണ്ട വിചാരണയ്ക്കു ശേഷം സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അതിക്രൂര കൊലപാതകമെന്നാണ് കോടതിയുടെ കണ്ടെത്തൽ. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭ൪ത്താവ് ബഷീ൪ എന്നിവർ…

Read More
Back To Top
error: Content is protected !!