
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; നിർമാതാവ് ജോബി ജോർജിനെതിരെ കേസ്
ജോബി ജോർജ് കൊച്ചി: സിനിമ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയെന്നാണ് പരാതി. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയുടെ പരാതിയിൽ കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. കുമരകത്ത് ഹോട്ടൽ വാങ്ങുന്നതിനും മറ്റ് ബിസിനസുകളിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് പരാതിക്കാരനിൽ നിന്ന് പണം തട്ടിയെടുത്തു എന്നാണ് എഫ്.ഐ.ആർ. പലതവണകളായി നാല് കോടിയോളം രൂപയും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഇതിൽ മൂന്ന് കോടി മടക്കി നൽകി. ബാക്കി തുക ആവശ്യപ്പെട്ട് നിരവധി…